ബി രാഘവന്‍ (69) അന്തരിച്ചു

കൊല്ലം: മുന്‍ എം എല്‍ എ ബി രാഘവന്‍ (69) അന്തരിച്ചു. കൊവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. സി പി എം സംസ്ഥാന കമ്മിറ്റി അംഗവും, കെ എസ് കെ ടി യു മുന്‍ സംസ്ഥാന പ്രസിഡന്റുമാണ്. എസ് സി എസ് ടി കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്നു.

കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് രണ്ടാഴ്ച മുമ്ബാണ് ബി രാഘവനെയും കുടുംബത്തെയും പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ന്യുമോണിയ ബാധിച്ച്‌ ഗുരുതരാവസ്ഥയിലായതോടെ രാഘവനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

കൊവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. രണ്ട് കിഡ്നികളും തകരാറിലായിരുന്നു .
ഇന്ന് പുലര്‍ച്ചെ 4.45 ഓടെയായിരുന്നു മരണം.മൂന്ന് തവണ കൊല്ലം നെടുവത്തൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ താമരക്കുടിയിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും. ഭാര്യ: രേണുക. മക്കള്‍ : രാകേഷ്.ആര്‍. രാഘവന്‍, രാഖി ആര്‍.രാഘവന്‍.

മീഡിയ വിങ്സ്

spot_img

Related Articles

Latest news