ആക്ടിവിസ്റ്റ് നദി എന്ന നദീറിനെതിരെ കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി. പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് ആക്ഷേപം. പീഡന വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു ഫെയ്‍സ്‍ബുക്ക് പോസ്റ്റ് തെളിവായി നല്‍കി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് പരാതി നല്‍കിയത്.
മസ്‍ഹര്‍ഷ എന്ന ഫെയ്‍സ്‍ബുക്ക് ഐഡിയില്‍ നിന്നാണ് നദി ഗുല്‍മോഹര്‍ നിരവധി കുട്ടികളേയും, യുവതികളേയും പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. താമസിക്കാന്‍ ഇടം നല്‍കിയ സുഹൃത്തുക്കളുടെ വീട്ടിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന് അതില്‍ പറയുന്നു. അതിനെത്തുടര്‍ന്ന് മാനസിക വിഷമമനുഭവിക്കുന്നവരുടെ അവസ്ഥകളും പേര് വെളിപ്പെടുത്താതെ പോസ്റ്റില്‍ പറയുന്നുണ്ട്. ഇതേത്തുടര്‍ന്ന് നിരവധി ആളുകള്‍ നദിക്കെതിരെ രംഗത്തു വന്നു. ഇതേത്തുടര്‍ന്നാണ് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ നേത്യത്വത്തിലുള്ള കൂട്ടായ്മ റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയത്. റൂറല്‍ എസ്.പി കൂടുതല്‍ അന്വേഷണത്തിന് വേണ്ടി പരാതി ബാലുശ്ശേരി പോലീസിന് കൈമാറിയിട്ടുണ്ട്.