എംഎൽഎ കച്ചവടത്തിൽ ലജ്ജ തോന്നുന്നു – ശാന്തകുമാർ

ന്യൂഡൽഹി : ബിജെപി സംസ്ഥാന ഗവണ്മെന്റുകളെ മറിച്ചിടാൻ നടത്തുന്ന എംഎൽഎ കച്ചവടത്തിൽ ലജ്ജ തോന്നുന്നുവെന്ന് ഹിമാചൽ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശാന്തകുമാർ. ചൊവ്വാഴ്ച പുറത്തിറങ്ങിയ തന്‍റെ ആത്മകഥയിലാണ്​ ശാന്തകുമാർ ഇക്കാര്യം വ്യക്തമാക്കിയത്.

ബിജെപി ഇന്ത്യയിൽ ശക്തിയാർജ്ജിച്ചതും വളർന്നതും ആദർശാധിഷ്ഠിത രാഷ്ട്രീയം ഉയർത്തിപ്പിക്കുന്നതു കൊണ്ടാണ്. എന്നാൽ ഇപ്പോൾ അത്തരം മൂല്യങ്ങൾ നഷ്ട്ടപ്പെട്ടിരിക്കയാണെന്നും പുതുച്ചേരി സംഭവങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. നയരഹിതമായ രാഷ്​ട്രീയത്തിന്​ സർക്കാരുകളെ മാത്രമേ മാറ്റാൻ കഴിയുകയുള്ളൂവെന്നും സമൂഹത്തെ മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘നീജ്​ പഥ്​ കാ അവിചൽ പന്തി’ എന്ന പുസ്​​തകത്തിൽ ആണ് അദ്ദേഹം തന്റെ കാഴ്ചപ്പാടുകൾ പങ്കു വെച്ചത്.

 

spot_img

Related Articles

Latest news