മരണസംഖ്യ 51,993 ആയി
മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 8,000 കടക്കുന്നത്.
മുംബൈയില്‍ മാത്രം 1,100 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 21,29,821 ആയി. 24 മണിക്കൂറിനിടെ 56 പേര് മരിച്ചു. ഇതോടെ കോവിഡ് മരണസംഖ്യ 51,993 ആയി ഉയര്‍ന്നു.
64,260 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. മുംബൈ, അകോല, പൂനെ, നാഗ്പുര്‍, നാസിക് എന്നിവിടങ്ങളിലാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്.