എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും ഏപ്രിലില്‍ വിഷു, ഈസ്‌റ്റര്‍ കിറ്റ്

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിഷു, ഈസ്റ്റര്‍ കിറ്റ് ഏപ്രിലില്‍ നല്‍കും. നിലവിലുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യമായി വിഷു, ഈസ്റ്റര്‍ കിറ്റ് നല്‍കുന്നത്.

കിറ്റിലെ സാധനങ്ങള്‍:

പഞ്ചസാര –- ഒരുകിലോഗ്രാം, കടല –- 500 ഗ്രാം, ചെറുപയര്‍ –- 500 ഗ്രാം, ഉഴുന്ന് –- 500 ഗ്രാം, തുവരപ്പരിപ്പ് –- 250 ഗ്രാം, വെളിച്ചെണ്ണ –- 1/2 ലിറ്റര്‍, തേയില –- 100 ഗ്രാം, മുളക്പൊടി –- 100 ഗ്രാം, ആട്ട –- ഒരു കിലോഗ്രാം, മല്ലിപ്പൊടി –- 100 ഗ്രാം മഞ്ഞള്‍പ്പൊടി –- 100 ഗ്രാം, സോപ്പ് –- രണ്ട് എണ്ണം, ഉപ്പ് –- 1 കിലോഗ്രാം, കടുക്/ ഉലുവ –- 100 ഗ്രാം.

spot_img

Related Articles

Latest news