ഷാള്‍ കഴുത്തില്‍ കുരുങ്ങി ഒന്‍പതു വയസുകാരന് ദാരുണ മരണം

കൊച്ചി: ഷാള്‍ കഴുത്തില്‍ കുരുങ്ങി ഒന്‍പതു വയസുകാരന് ദാരുണാന്ത്യം. കോലഞ്ചേരി കുറിഞ്ഞി വട്ടേക്കാട്ട് കോളനിയില്‍ ജോണ്‍സന്റെയും സുമയുടെയും മകന്‍ അരുണ്‍ (9) ആണ് ഷാളില്‍ കുരുങ്ങി മരിച്ചത്.

ശ്വാസംമുട്ടിയതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ കുട്ടിയെ വടവുകോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.50-ഓടെയാണ് സംഭവം.

ജോണ്‍സണ്‍- സുമ ദമ്പതിമാരുടെ നാല് കുട്ടികളില്‍ മൂന്നാമത്തെ കുട്ടിയാണ് അരുണ്‍. സംഭവ സമയം അമ്മ ജോലിക്ക് പോയിരിക്കുകയായിരുന്നു. സുഖമില്ലാത്ത അച്ഛനും സഹോദരങ്ങളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കുറിഞ്ഞി ഗവ. എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് അരുണ്‍.

spot_img

Related Articles

Latest news