സാമ്പത്തികവർഷത്തിൻ്റെ അവസാന ദിവസങ്ങളിൽ പോലും ത്രിതല പഞ്ചായത്തുകൾക്ക് നൽകേണ്ട മൂന്നാം ഗഡു പദ്ധതിവിഹിതം അനുവദിക്കാത്ത ഇടത്പക്ഷ സർക്കാരിൻ്റെ ജനദ്രോഹ നടപടിക്കെതിരെ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് ജനപ്രതിനിധികൾ തിരുവമ്പാടി സബ് ട്രഷറിക്ക് മുന്നിൽ ധർണ നടത്തി. ത്രിതല പഞ്ചായത്തുകളിലെ വികസന പദ്ധതി പ്രവർത്തനങ്ങൾ പൂർണമായും നിശ്ചലമായിരിക്കയാണെന്നും, പട്ടികജാതി -പട്ടിക വർഗ്ഗ വിഭാഗത്തിൻ്റെയും, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെപ്പോലും പദ്ധതി പ്രവർത്തനങ്ങളടക്കം പൂർണമായും തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യമാണുള്ളതെന്നും ധർണ ഉൽഘാടനം ചെയ്യവേ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ പറഞ്ഞു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജുതാന്നിക്കാക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി ജനറൽസെക്രട്ടറി ബാബു പൈക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത്, തിരുവമ്പാടി ഗ്രാമപഞ്ചായത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട്, കൊടിയത്തൂർ പ്രസിഡണ്ട് ടി. കവിത, കൂടരഞ്ഞി പ്രസിഡണ്ട് ബോബി ഷിബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്മാരായ അലക്സ് ചെമ്പകശേരി (കോടഞ്ചേരി), പി.ആർ. അജിത (തിരുവമ്പാടി), വി.സി. ജോർജ് കുട്ടി (കൂടരഞ്ഞി ), ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് ജോസ്, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബോസ് ജേക്കബ്, സണ്ണി കാപ്പാട്ട്മല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദീപ ഷൈജോ, യു ഡി എഫ് നേതാക്കളായ സുന്ദരൻ എ പ്രണവം, ഷൗക്കത്തലി കൊല്ലളത്തിൽ, ജയിംസ് വേളാശേരി, ഷാഫി വളഞ്ഞപാറ, റഷീദ് മലപുറം, കെ.എ. മോയിൻ എന്നിവർ സംസാരിച്ചു.

