ക്ഷേമ പെൻഷൻ 3000 രൂപയാക്കും;കോഴിക്കോട്ടും തിരുവനന്തപുരത്തും മെട്രോ റെയില്‍ നടപ്പിലാക്കും,പുത്തൻ വാഗ്ദാനങ്ങളുമായി എല്‍ഡിഎഫ് പ്രകടനപത്രിക

ക്ഷേമ പെൻഷൻ 3000 രൂപയാക്കും;കോഴിക്കോട്ടും തിരുവനന്തപുരത്തും മെട്രോ റെയില്‍ നടപ്പിലാക്കും,പുത്തൻ വാഗ്ദാനങ്ങളുമായി എല്‍ഡിഎഫ് പ്രകടനപത്രിക

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനനോടനുബന്ധിച്ച്‌ പ്രകടന പത്രിക പുറത്തിറക്കി എല്‍ഡിഎഫ്. കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്.

രണ്ട് പുസ്തകങ്ങളിലായാണ് എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കിയത്. ക്ഷേമപെൻഷൻ വർധനയുള്‍പ്പെടെ വമ്പൻ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്. എല്ലാ ക്ഷേമ പെൻഷനുകളും 3000 രൂപയായി വർദ്ധിപ്പിക്കുമെന്നും കേവല ദാരിദ്ര്യം ഇല്ലാതാക്കുമെന്നും എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറയുന്നു.

എല്‍ഡിഎഫ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍

ദാരിദ്ര്യനിർമ്മാർജ്ജനവും സാമൂഹ്യക്ഷേമവും

കേവല ദാരിദ്ര്യം ഇല്ലാതാക്കും

ഏറ്റവും ദരിദ്രരായ അഞ്ച് ലക്ഷം കുടുംബങ്ങളെ കണ്ടെത്തി ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റും

എല്ലാ ക്ഷേമ പെൻഷനുകളും 3000 രൂപയായി വർദ്ധിപ്പിക്കും

കിടപ്പുരോഗികള്‍ക്ക് സമ്പൂർണ്ണ പരിരക്ഷ ഉറപ്പാക്കുകയും മുതിർന്ന പൗരന്മാർക്കായി ആഗോള മാതൃകയിലുള്ള പരിരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യും

തൊഴിലും വിദ്യാഭ്യാസവും

“പഠിച്ചാല്‍ ജോലി ഉറപ്പ്”: പഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികള്‍ക്കും ക്യാമ്പസ് പ്ലേസ്‌മെന്റ് ഉറപ്പാക്കും

യുവജനങ്ങളുടെ പുതിയ സംരംഭങ്ങള്‍ക്ക് പലിശരഹിത വായ്പ നല്‍കും

ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ (GCC) 40-ല്‍ നിന്ന് 120 ആയി വർദ്ധിപ്പിച്ച്‌ രണ്ട് ലക്ഷം പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ നല്‍കും

തൊഴില്‍ പ്രായത്തിലുള്ള സ്ത്രീകളില്‍ 50 ശതമാനം പേർക്ക് ജോലി ഉറപ്പാക്കും

കുടുംബശ്രീ വഴി 20 ലക്ഷം വീട്ടമ്മമാർക്ക് പ്രാദേശിക തൊഴിലുകള്‍ ലഭ്യമാക്കും

കൃഷിയും അനുബന്ധ മേഖലകളും

നെല്ലിന്റെ തറവില 35 രൂപയായും, നാളികേരത്തിന് 45 രൂപയായും, റബ്ബറിന് 300 രൂപയായും വർദ്ധിപ്പിക്കും

പാലുല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയും ‘കേരള ചിക്കൻ’ പദ്ധതി 5000 യൂണിറ്റുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും

മത്സ്യത്തൊഴിലാളികള്‍ക്ക് കടലിന്മേല്‍ ഉടമസ്ഥാവകാശവും ആദ്യ വില്‍പനാവകാശവും നല്‍കുന്നതിനുള്ള സമുദ്ര പരിഷ്കാരം നടപ്പിലാക്കും

പശ്ചാത്തല സൗകര്യവികസനം

അടുത്ത അഞ്ച് വർഷം കൊണ്ട് രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം പശ്ചാത്തല മേഖലയില്‍ ഉണ്ടാകും

ലൈഫ് മിഷൻ 2.0 വഴി അവശേഷിക്കുന്ന കുടുംബങ്ങള്‍ക്കും വീട് നല്‍കി കേരളത്തെ രാജ്യത്തെ ആദ്യ സമ്പൂർണ്ണ പാർപ്പിട സംസ്ഥാനമാക്കും

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ റെയില്‍ നടപ്പിലാക്കും

കൊച്ചി വാട്ടർ മെട്രോ ആലപ്പുഴ, കൊല്ലം, കൊടുങ്ങല്ലൂർ മേഖലകളിലേക്ക് വ്യാപിപ്പിക്കും

എല്ലാ റെയില്‍വേ ലെവല്‍ ക്രോസുകളും ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും

ആരോഗ്യവും വിദ്യാഭ്യാസവും

സാർവ്വത്രിക ആരോഗ്യ പരിരക്ഷ: കാരുണ്യ പദ്ധതിയുടെ ചികിത്സാ പരിധി അഞ്ച് ലക്ഷം എന്നതില്‍ നിന്ന് മാറ്റി പരിധിയില്ലാതെ ആനുകൂല്യം ലഭ്യമാക്കും

തിരുവനന്തപുരം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളില്‍ നാല് ഉന്നതവിദ്യാഭ്യാസ നഗരങ്ങള്‍ സ്ഥാപിക്കും

അങ്കണവാടികള്‍ സ്മാർട്ടാക്കുകയും സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ മിനിമം ശേഷി ഉറപ്പുവരുത്തുകയും ചെയ്യും

മറ്റ് പ്രധാന പദ്ധതികള്‍

“ജീവജലം – കേരളം”: എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള ജനകീയ കാമ്പയിൻ

സമ്പൂർണ്ണ മാലിന്യസംസ്കരണം: കക്കൂസ് മാലിന്യ സംസ്കരണത്തിനായി എഫ്.എസ്.ടി.പി (FSTP) കള്‍ സ്ഥാപിക്കും

ശബരിമല മാസ്റ്റർ പ്ലാൻ പൂർത്തിയാക്കുകയും “ക്ലീൻ പമ്പ” പദ്ധതി നടപ്പിലാക്കുകയും ചെയ്യും

സർക്കാർ ജീവനക്കാർക്കായി അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പിലാക്കും

spot_img

Related Articles

Latest news