തൃശൂർ: വാണിയംപാറയില്‍ വീട്ടിലെ ശുചിമുറിയില്‍ വെച്ച് രണ്ടര വയസുകാരന് ശംഖുവരയന്റെ കടിയേറ്റു. ശ്യാം പീറ്ററിന്റെ മകൻ ആദമിനാണ് അപകടം സംഭവിച്ചത്.കുട്ടിയെ ഉടൻ തന്നെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കി. കുട്ടി അപകടനില തരണം ചെയ്തതായും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.

