തൃശൂർ വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി;ഇതോടെ മരിച്ചവരുടെ എണ്ണം 17 ആയി

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ദുരന്തത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി.തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയുണ്ടായിരുന്ന തൃശൂർ സ്വദേശി രാകേഷാണ് മരിച്ചത്. ഇതോടെ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി.

ഇന്നലെ ഒരാള്‍ കൂടി മരണപ്പെട്ടിരുന്നു. എടപ്പാള്‍ സ്വദേശിയായ ഉണ്ണികൃഷ്ണൻ (58) ആണ് തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച്‌ അന്തരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. നേരത്തെ, തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് കരാറുകാരനായിരുന്ന മുണ്ടത്തിക്കോട് സതീശനും ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു.

spot_img

Related Articles

Latest news