കാസര്‍കോട് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

കാസർകോട്: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന കാസർകോട് എളേരിത്തട്ടിലെ നാലര വയസുകാരി മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഋതു ചന്ദ്രയാണ് മരിച്ചത്.എളേരിത്തട്ടിലെ വീട്ടുമുറ്റത്ത് വച്ച്‌ തിങ്കളാഴ്ചയാണ് ഋതു ചന്ദ്രയെ പാമ്പുകടിച്ചത്. വീട്ടുമുറ്റത്ത് കൂട്ടിയിട്ട മരപ്പലകകള്‍ക്ക് ഇടയിലേക്ക് കുട്ടിയുടെ കളിപ്പാട്ടം വീണു. ഇത് എടുക്കാൻ കൈ ഇട്ടപ്പോഴാണ് മൂർഖൻ്റെ കടിയേറ്റത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം മന്ദഗതിയില്‍ ആവുകയും തലച്ചോറിൻ്റെ പ്രവർത്തനം ഭൂരിഭാഗം നിശ്ചലമാവുകയും ചെയ്തതോടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. കുറുവാട്ടെ ശരത് ചന്ദ്രൻ- അജിത ദമ്പതികളുടെ മകളാണ്.

പാമ്പുകടിയേറ്റ ഉടനെ നർക്കിലക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ആൻ്റിവെനം ഇല്ലാത്തതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. വഴിയില്‍ പയ്യന്നൂരിലെ ആശുപത്രിയില്‍ വച്ച്‌ ആൻ്റിവെനം നല്‍കിയിരുന്നു. എന്നാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുമ്പോഴേക്കും കുട്ടി അതീവ ഗുരുതരാവസ്ഥയിലായി. വെൻ്റിലേറ്ററിൻ്റെ സഹായത്താലാണ് ഇത്രയും ദിവസം ജീവൻ നിലനിർത്തിയിരുന്നത്.

spot_img

Related Articles

Latest news