“മധുരം മംഗളം…”; ഹറാജ് ഒഐസിസിയുടെ പായസ സൽക്കാരം ശ്രദ്ധേയമായി

റിയാദ്: കേരളത്തിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതിന്റെ സന്തോഷം പ്രവാസി മലയാളികളുമായി പങ്കുവെച്ച് ഹറാജ് ഒഐസിസി സംഘടിപ്പിച്ച “പായസ സൽക്കാരം” ഹറാജിൽ ശ്രദ്ധേയമായി. രാഷ്ട്രീയ ആഘോഷത്തെ സൗഹൃദ വിരുന്നാക്കി മാറ്റിയ പരിപാടിയിൽ നിരവധി പ്രവാസി മലയാളികളും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.

പരിപാടിയുടെ ഉദ്ഘാടനം റിയാദ് ഒഐസിസി പാലക്കാട് ജില്ല പ്രസിഡന്റ് ഷിഹാബ് കരിമ്പാറ നിർവഹിച്ചു. ജനങ്ങളുടെ പ്രതീക്ഷകൾക്ക് കരുത്താകുന്ന ഭരണമാണ് യു.ഡി.എഫ് നൽകുന്നതെന്നും, പ്രവാസി സമൂഹത്തിന്റെ ഐക്യവും പിന്തുണയും പ്രസ്ഥാനത്തിന്റെ ശക്തിയാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

സിദ്ധീഖ് എകരുൽ അധ്യക്ഷത വഹിച്ചു. ഷഹീർ കോട്ടക്കാട്ടിൽ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ റഹീം കാലിക്കറ്റ്, സാദിക്ക് വാഴക്കാട്, റഹീം മണ്ണൂർ, അൻഷിദ് വഴിക്കടവ്, ജംഷി, സുനീർ, ശിഹാബ്, ഹക്കീം സറാദ്, മുഹമ്മദലി, യൂസഫ്, കുഞ്ഞു പൊന്നാനി, സക്കീർ ഹുസൈൻ, നിഷാദ്, മിർഷാദ്, ഉസ്മാൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

പ്രവർത്തകരുടെ ആവേശപൂർണമായ പങ്കാളിത്തവും കൂട്ടായ്മയും പരിപാടിയെ കൂടുതൽ ശ്രദ്ധേയമാക്കി. “സ്നേഹം പകരാം… മധുരം നുകരാം…” എന്ന സന്ദേശത്തോടെ സംഘടിപ്പിച്ച പായസ സൽക്കാരം ഹറാജ് ഒഐസിസിയുടെ കൂട്ടായ്മയുടെ മറ്റൊരു മനോഹര അധ്യായമായി മാറി.
പരിപാടിക്ക് ഷാജഹാൻ പൊന്നാനി നന്ദി രേഖപ്പെടുത്തി.

spot_img

Related Articles

Latest news