നൂതന വിപണന തന്ത്രങ്ങളെ ചെറുക്കുക! നിക്കോട്ടിൻ/പുകയില ആസക്തി തടയുക!- റിസ പ്രസംഗ മത്സരം ജൂൺ 13-ന്

സുബൈർകുഞ്ഞ് ഫൗണ്ടേഷന്റെ അന്താരാഷ്ട്ര ലഹരിവിരുദ്ധ പരിപാടി റിസയുടെ ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യയിലും മിഡിലീസ്റിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളുകളിലെയും എട്ട് മുതൽ പന്ത്രണ്ട് വരെ ഗ്രേഡിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ‘നൂതന വിപണന തന്ത്രങ്ങളെ ചെറുക്കുക! നിക്കോട്ടിൻ/പുകയില ആസക്തി തടയുക! ‘ (Unmask The Appeal! Stop Nicotine And Tobacco Addiction) എന്നതാണ് പ്രസംഗ വിഷയം. മലയാളം, ഇംഗ്ലീഷ് എന്നീ രണ്ട് ഭാഷകളിലായി ജൂൺ 13-ന് സൗദി സമയം വൈകുന്നേരം 4 മണിമുതലാണ് (ഇന്ത്യൻ സമയം വൈകുന്നേരം 6:30 മുതൽ) ഓൺലൈൻ ലൈവ് പ്രസംഗ മത്സരം നടക്കുന്നത്. സുബൈർകുഞ്ഞ് അനുസ്മരണ ദിനമായ ജൂൺ 17-ന് വിജയികളെ പ്രഖ്യാപിക്കും. വിജയികൾക്ക് സുബൈർകുഞ്ഞ് സ്മാരക ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുന്നതാണ്.

പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ അവർ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന പരമാവധി 3 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗത്തിന്റെ അഞ്ഞൂറ് എമ്പീയിൽ (500 MB) കവിയാത്ത വീഡിയോ ക്ലിപ്പ് രജിസ്‌ട്രേഷൻ ഫോമിനോടൊപ്പം അയക്കണം. മെയ് 29 മുതൽ ജൂൺ 7 വരെ https://link.skf.onl/wntd26 എന്ന ലിങ്കിൽ രജിസ്‌ട്രേഷൻ സ്വീകരിക്കു ന്നതാണ്. മുൻകൂട്ടി മറ്റു വേദികളിൽ അവതരിപ്പിച്ചതോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതുമായ പ്രസംഗങ്ങൾ സ്വീകാര്യമല്ല. കൂടുതൽ വിവരങ്ങൾക്ക് +91 8301050144 എന്ന വാട്സാപ്പ് നമ്പരിൽ ബന്ധപ്പെടുകയോ, https://skfoundation.online/wntd26 എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.

പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ്, റിസ കൺസൽട്ടൻറ് ഡോ. ഭരതൻ എ. വി., ക്ലിനിക് ആക്ടിവിറ്റി കോർഡിനേറ്റർ ഡോ. തമ്പി വേലപ്പൻ, ഡോ. രാജു വർഗീസ്, സ്കൂൾ ആക്ടിവിറ്റി കൺവീനർമാരായ മിസിസ്. മീരാ റഹ്‌മാൻ, മിസിസ്. പദ്മിനി യൂ നായർ, റിസ സ്റ്റേറ്റ് കോർഡിനേറ്റർ കരുണാകരൻ പിള്ള, ജോർജ്കുട്ടി മക്കുളത്ത്, റിസ ഐ ടി വിഭാഗത്തിലെ എഞ്ചിനീയർ ജഹീർ ബഷീർ, സനൂപ് അഹമ്മദ്, സെയിൻ അബ്ദുൽ അസീസ് തുടങ്ങിയവർ ഉൾപ്പെട്ട സബ് കമ്മിറ്റി രൂപികരിച്ചു.

കേരളത്തിലെയും മിഡിലീസ്റിലെയും വിവിധ സ്കൂളുകളിലെ മിടുക്കരായ വിദ്യാർത്ഥികളെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ റിസ നടത്തുന്ന ഈ പരിപാടിയിൽ തങ്ങളുടെ പ്രാഗൽഭ്യം തെളിയിക്കുന്ന കുട്ടികളെ ഫൗണ്ടഷന്റെ “റിസ-ടാഗ് ” എന്ന അന്താരാഷ്ട്ര ക്യാമ്പയിൻ പ്ലാറ്റഫോമിൽ അംഗങ്ങളാക്കുമെന്ന് ചെയർമാൻ ഡോ. അബ്ദുൽ അസീസ് അറിയിച്ചു.

spot_img

Related Articles

Latest news