ഒഐസിസി ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12 ന്; ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12 വെള്ളിയാഴ്ച സുമൈസി ആശുപത്രിയിൽ നടക്കും. ക്യാമ്പിന്റെ മുന്നോടിയായുള്ള ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾക്ക് തുടക്കമായി. സബർമതി ഓഫീസിൽ നടന്ന ചടങ്ങിൽ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് നവാസ് വെള്ളിമാട്‌കുന്ന് അധ്യക്ഷത വഹിച്ചു.

ജീവൻ രക്ഷിക്കുന്ന മഹത്തായ സാമൂഹിക ദൗത്യമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. ക്യാമ്പ് ചെയർമാൻ ഷിഹാബ് കൊട്ടുകാട്, ജനറൽ കൺവീനർ മാത്യു ജോസഫ്, കോർഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി എന്നിവർ ക്യാമ്പിന്റെ ലക്ഷ്യങ്ങളും പ്രവർത്തന പദ്ധതികളും വിശദീകരിച്ചു. റിയാദിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി ഒഐസിസിയുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. പ്രാദേശിക സംഘടനകൾ, മുഖ്യധാരാ കൂട്ടായ്മകൾ, സാമൂഹിക-സാംസ്കാരിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ രക്തദാനം ചെയ്യാൻ സന്നദ്ധരായവരുടെ രജിസ്ട്രേഷൻ ആരംഭിച്ചതായും ഭാരവാഹികൾ അറിയിച്ചു.

രക്തദാതാക്കളുടെ രജിസ്ട്രേഷൻ, മെഡിക്കൽ പരിശോധനയും ക്രമീകരണങ്ങളും, ഭക്ഷണ സൗകര്യങ്ങൾ, ഗതാഗത സംവിധാനം എന്നിവ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനായി 101 അംഗ സ്വാഗതസംഘത്തിനും രൂപം നൽകിയിട്ടുണ്ട്. റിയാദിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തത്തോടെ ഈ വർഷത്തെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനങ്ങളിലൊന്നാക്കി ക്യാമ്പിനെ മാറ്റുകയാണ് സംഘാടകരുടെ ലക്ഷ്യം.
1500-ലധികം ആളുകളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന രക്തദാന ക്യാമ്പിന് റിയാദിലെ പൊതുസമൂഹത്തിന്റെ പൂർണ പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് ഒഐസിസി നേതാക്കൾ അഭ്യർഥിച്ചു.

രക്തദാനം മനുഷ്യജീവൻ രക്ഷിക്കുന്ന ഏറ്റവും മഹത്തായ സേവനങ്ങളിലൊന്നാണെന്നും കൂടുതൽ പേർ ഈ സംരംഭത്തിന്റെ ഭാഗമാകണമെന്നും അവർ ആഹ്വാനം ചെയ്തു.
യോഗത്തിൽ ക്യാമ്പ് കോർഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ജനറൽ കൺവീനർ മാത്യു ജോസഫ് നന്ദിയും രേഖപ്പെടുത്തി. ഒഐസിസി നേതാക്കളായ അബ്ദുള്ള വല്ലാഞ്ചിറ, രഘുനാഥ് പറശ്ശിനിക്കടവ്, സക്കിർ ദാനത്, അമീർ പട്ടണം, നിഷാദ് ആലങ്കോട്, ഷുക്കൂർ ആലുവ, സൈഫ് കായംകുളം, ബഷീർ കോട്ടയ്ക്കൽ, ഷാജി മഠത്തിൽ, അലക്സ് കൊട്ടാരക്കര, ഹരീന്ദ്രൻ കണ്ണൂർ, ജോസഫ് കോട്ടയം, നാസർ മാവൂർ, വൈശാഖ് കോഴിക്കോട്, ഡൊമിനിക് സാവിയോ, സൈനുദ്ദീൻ പാലക്കാട്, ഷംസീർ പാലക്കാട്, നിസാർ പള്ളിക്കശേരി, അഷ്റഫ് കായംകുളം, സിജോയ് എറണാകുളം, നാസർ കല്ലറ, സൈനുദ്ദീൻ മലപ്പുറം, ഉമർ അലി മലപ്പുറം, ഷറഫു ചിറ്റൻ, അനീസ് എന്നിവർ പങ്കെടുത്തു.

spot_img

Related Articles

Latest news