പുതിയ കാലത്തെ കരിയർ സാധ്യതകൾ പങ്കുവെച്ച് ഒമാക്; കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ് ശ്രദ്ധേയമായി

കോഴിക്കോട്: കേരളത്തിലെ ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കുമായി സൗജന്യ ഓൺലൈൻ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് ശേഷം ഉപരിപഠന സാധ്യതകളെയും തൊഴിൽ മേഖലകളെയും കുറിച്ച് കൃത്യമായ അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രോഗ്രാം നടത്തിയത്.

പ്രമുഖ മോട്ടീവേറ്ററും കരിയർ കോച്ചും, ഒമാക് കോഴിക്കോട് ജില്ലാ മുൻ പ്രസിഡൻ്റുമായ റഊഫ് എളേറ്റിൽ ക്ലാസിന് നേതൃത്വം നൽകി. മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് പുതിയ കാലത്തെ കോഴ്സുകളെ എങ്ങനെ തിരഞ്ഞെടുക്കണമെന്നും, വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയർ എങ്ങനെ കെട്ടിപ്പടുക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. ഗൂഗിൾ മീറ്റ് വഴി ലൈവായി നടന്ന ക്ലാസിൽ നിരവധി വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.

ഒമാക് കോഴിക്കോട് ജില്ലാ സെക്രട്ടറി ശമ്മാസ് സ്വാഗത പ്രസംഗം നടത്തി. പ്രോഗ്രാമിന്റെ വിജയകരമായ സമാപനത്തിന് ജില്ലാ ട്രഷറർ തൗഫീഖ് നന്ദി രേഖപ്പെടുത്തി. വരും ദിവസങ്ങളിലും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി ഇത്തരം വൈവിധ്യമാർന്ന പരിപാടികൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

spot_img

Related Articles

Latest news