മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ (മിഅ) സംഘടിപ്പിക്കുന്ന “ഖൽബിലെ ഫുട്ബാൾ” ജൂൺ-11 വ്യാഴാഴ്ച് വൈകുന്നേരം 7 മണിക്ക് അൽ വഫ ഷോലമാളിൽ അരങ്ങേറും. ഷൂട്ട് ഔട്ട് – ജഗ്‌ളിങ്ങ് – ക്വിസ് മത്സരങ്ങളും, ഫുട്ബോൾ ഫ്രീസ്റ്റൈൽ കായിക കലാപരിപാടികളും, ഫുട്ബോൾ പ്രഗത്ഭരുടെ ഓപ്പൺ ഡിബേറ്റിനും പുറമെ ഫിഫ ഉത്ഘാടന ആഘോഷങ്ങളും ആദ്യ മത്സരവും 256 ഇഞ്ച് സ്‌ക്രീനിൽ തത്സമയം സംപ്രേഷണവും റിയാദിലെ ഫുട്ബോൾ പ്രേമികൾക്കായി ഒരുക്കുന്നുണ്ടെന്ന് “ഖൽബിലെ ഫുട്ബാൾ” പ്രോഗ്രാം കൺവീനർ ഹബീബ് റഹ്മാൻ അറിയിച്ചു, സൗദിയിലെ മുൻനിര ക്ളബുകളിലേക്ക് സെലെക്ഷൻ ലഭിച്ച മലയാളി യുവ പ്രതിഭകളെ ആദരിക്കുന്ന ഈ പരിപാടിയിലേക്ക് റിയാദിലെ മുഴുവൻ ഫുട്ബാൾ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി മിഅ വൈസ് പ്രസിഡന്റ് രഞ്ജു പാടത്ത് , സെക്രട്ടറി സഫീറലി തലാപ്പിൽ, ട്രഷറർ അബ്ദുൽ കരീം എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

