വയനാട് തുരങ്കപാത നിര്‍മാണ മേഖലയില്‍ മണ്ണിടിച്ചില്‍; ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

വയനാട്: വയനാട് തുരങ്കപാത നിർമാണ മേഖലയില്‍ മണ്ണിടിച്ചില്‍. മീനാക്ഷി പാലത്തിന് സമീപമാണ് അപകടമുണ്ടായത്. മണ്ണും പാറയും വലിയ തോതില്‍ ഇടിഞ്ഞുവീണു.കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്. ഒരാളെ രക്ഷപെടുത്തി എന്ന വിവരം പുറത്ത് വരുന്നുണ്ട്. വിവരമറിഞ്ഞ് രക്ഷാപ്രവർത്തക സംഘങ്ങളും പൊലീസും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും സ്ഥലത്തെത്തി. നാട്ടുകാരും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

മണ്ണിടിച്ചിലിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നിർമാണപ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സ്ഥലത്ത് കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ പരിശോധനയും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

spot_img

Related Articles

Latest news