ഐ.സി.എഫ് നാഷണൽ കൗൺസിലിന് റിയാദിൽ പ്രൗഢ സമാപനം; ജീവകാരുണ്യ മേഖലയിൽ എട്ട് കോടിയുടെ തണലൊരുക്കി പ്രവാസി സംഘടന

റിയാദ്: ‘ഹൊറൈസൺസ്’ എന്ന ശീർഷകത്തിൽ സൗദി അറേബ്യയിലുടനീളം നടന്നു വന്ന ഐ.സി.എഫ് വാർഷിക കൗൺസിലുകൾക്ക് റിയാദിൽ പ്രൗഢോജ്ജ്വല സമാപനം. താഴേത്തട്ടിലുള്ള യൂണിറ്റ് മുതൽ ചാപ്റ്റർ വരെയുള്ള കൗൺസിൽ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് നാഷണൽ കൗൺസിലിന് റിയാദിൽ തുടക്കമായത്. റിയാദ് ഡിമോറോ പാലസിൽ വെച്ച് നടന്ന കൗൺസിൽ നാഷണൽ പ്രസിഡൻറ് അബ്ദുറഷീദ് സഖാഫി മുക്കത്തിന്റെ പ്രാർത്ഥനയോടെയാണ് ആരംഭിച്ചത്. തുടർന്ന് ഐ.സി.എഫ് ഇന്റർനാഷണൽ സെക്രട്ടറി സലിം പാലച്ചിറ കൗൺസിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്‌തു. ഇന്റർനാഷണൽ സെക്രട്ടറിമാരായ ഹമീദ് ഈശ്വരമംഗലം, ബഷീർ ഉള്ളണം, നാഷണൽ ജനറൽ സെക്രട്ടറി സിറാജ് കുറ്റിയാടി, ഫിനാൻസ് സെക്രട്ടറി ബഷീർ എറണാകുളം എന്നിവർ കൗൺസിലിൽ പങ്കെടുത്തു.

സംഘടന കഴിഞ്ഞ ഒരു വർഷക്കാലം നടത്തിയ വിപുലമായ പ്രവർത്തനങ്ങളുടെ അവലോകനവും വരും വർഷത്തേക്കുള്ള പുതിയ പദ്ധതികളും കൗൺസിലിൽ വിശദമായി ചർച്ച ചെയ്തു. നാഷണൽ സെനറ്റ് അംഗങ്ങളുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന ‘സെൽഫ് അസ്സസ്മെന്റ്’ നടപടികളും ഇതിന്റെ ഭാഗമായി നടന്നു. ഹാർമണി ആൻഡ് എമിനൻസ് ഡിപ്പാർട്മെൻറ് ഇന്റർനാഷണൽ സെക്രട്ടറി ബഷീർ ഉള്ളണം നേതൃത്വം നൽകിയ റിപ്പോർട്ടിങ് പ്രക്രിയയിൽ മുഴുവൻ സെനറ്റ് അംഗങ്ങളും പങ്കാളികളായി.

ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിവാഹ സഹായങ്ങൾ, ചികിത്സാ ധനസഹായം, ദാറുൽ ഖൈർ ഭവന നിർമ്മാണം, അർഹരായ പ്രവാസികൾക്കുള്ള യാത്രാ ടിക്കറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ദഅവ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലായി കഴിഞ്ഞ വർഷം മാത്രം എട്ട് കോടിയിലധികം രൂപയുടെ സഹായങ്ങളാണ് ഐ.സി.എഫ് നാഷണൽ തലത്തിൽ വിതരണം ചെയ്‌തത്‌. ഇതിനുപുറമെ, പ്രവാസികളുടെ വായനാശീലം പരിപോഷിപ്പിക്കുന്നതിനായി ‘പ്രവാസി വായന’ എന്ന പ്രസിദ്ധീകരണം അച്ചടിച്ച് വിതരണം ചെയ്യുന്നുണ്ട്. നിലവിൽ ഗൾഫ് മേഖലയിൽ പുറത്തിറങ്ങുന്ന ഏക മലയാള അച്ചടി പ്രസിദ്ധീകരണവും ഇതാണ്.

കൗൺസിലിൽ വിവിധ ഡയറക്ടറേറ്റ് സെക്രട്ടറിമാർ തങ്ങളുടെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു:

ഓപ്പറേഷൻ ഡയറക്ടറേറ്റ്: സെക്രട്ടറിമാരായ ബഷീർ പറവൂർ, മുഹമ്മദലി വേങ്ങര, അഷ്‌റഫലി എം.കെ എന്നിവർ സംഘടന, അഡ്മിനിസ്ട്രേഷൻ, പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്മെന്റുകളുടെ റിപ്പോർട്ടുകൾ സഭയിൽ വെച്ചു.

ഹ്യുമൻ റിസോഴ്‌സ് ഡയറക്ടറേറ്റ്: സെക്രട്ടറിമാരായ ഉമർ മുസ്‌ലിയാർ പന്നിയൂർ, അഷ്‌റഫ് കരുവമ്പൊയിൽ എന്നിവർ തക്‌സിയ, മോറൽ എഡ്യൂക്കേഷൻ, വിമൻ എംപോവർമെൻറ്, ഹാർമണി ആൻഡ് എമിനൻസ് ഡിപ്പാർട്മെന്റുകളുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

സോഷ്യൽ സർവീസ് ഡയറക്ടറേറ്റ്: സെക്രട്ടറിമാരായ അബുസാലിഹ്‌ മുസ്‌ലിയാർ, ലുഖ്‌മാൻ പാഴൂർ എന്നിവർ പബ്ലിക്കേഷൻ, ക്ഷേമകാര്യം, എക്കണോമിക്‌സ് ഡിപ്പാർട്മെന്റുകളുടെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

ഐ.സി.എഫ് ഇന്റർനാഷണൽ അഡ്മിൻ സെക്രട്ടറി അബ്‌ദുൽ ഹമീദ് ഈശ്വരമംഗലം കൗൺസിൽ നടപടിക്രമങ്ങൾക്ക് ആകെ നേതൃത്വം നൽകി. പ്രസ്ഥാനം മുന്നോട്ടുവെക്കുന്ന വിപ്ലവാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ സമൂഹത്തിലെ താഴേത്തട്ടിലേക്ക് എത്തിക്കുന്നതിൽ പ്രവർത്തകർ അതീവ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഭിന്നശേഷിക്കാരായ വ്യക്തികളുടെ പുനരധിവാസത്തിനായി ഐ.സി.എഫ് നടപ്പിലാക്കുന്ന ‘രിഫാഈ കെയർ’ പദ്ധതിക്ക് പ്രവാസി സമൂഹത്തിൽ വലിയ തോതിലുള്ള അംഗീകാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംഘടനയിലെ അംഗങ്ങളുടെ സാമൂഹിക-സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതുതായി ആവിഷ്‌കരിച്ച ‘പ്രവാസി കെയർ’ പദ്ധതിയുടെ അനിവാര്യതയും അതിന്റെ പ്രായോഗികതയും കൗൺസിലിൽ നേതാക്കൾ വിശദീകരിച്ചു.

spot_img

Related Articles

Latest news