ഓട്ടോയിൽ നിന്നും തെറിച്ചുവീണ രണ്ടാം ക്ലാസുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണാന്ത്യം.

മുക്കം: സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ ഏഴുവയസ്സുകാരന്റെ തലയിലൂടെ ലോറി കയറി ദാരുണ അന്ത്യം. മണാശ്ശേരി ഗവ. യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ അമലാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

മണാശ്ശേരിയിൽ വെച്ച് വൈകുന്നേരം സ്കൂൾ വിട്ട് കുട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. ഇരുവശത്തും ഡോറുകളുണ്ടായിരുന്ന ഓട്ടോറിക്ഷയുടെ വലതുവശത്തെ ഡോർ പെട്ടെന്ന് തുറന്നുപോവുകയും, കുട്ടി ഓടുന്ന വാഹനത്തിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഇതേസമയം പിന്നാലെ വന്ന ലോറി കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങി.

​അപകടസ്ഥലത്തുവെച്ചുതന്നെ വിദ്യാർത്ഥി മരണപ്പെട്ടു. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news