കുമാരനെല്ലൂർ ഗവ എൽ പി സ്കൂൾ ശതാബ്ദിയാഘോഷം : മുക്കം ഉപജില്ലാ തല മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.

മുക്കം : ശതാബ്ദി ആഘോഷിക്കുന്ന കുമാരനെല്ലൂർ ഗവ. എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മുക്കം ഉപജില്ലാ തല മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഉപജില്ലയിലെ മുപ്പതോളം എൽ പി വിഭാഗം വിദ്യാലയങ്ങളിൽ നിന്ന് മത്സരാർഥികൾ പങ്കെടുത്തു. ബാലസാഹിത്യ ഗ്രന്ഥകാരനും അധ്യാപകനുമായ എസ് കമറുദ്ദീൻ ക്വിസ് മാസ്‌റ്ററായിരുന്നു.

ഹൻവ ഹനാൻ (ജി എം യു പി സ്‌കൂൾ കൊടിയത്തൂർ ) ,ഫൈസ ഫാത്തിമ എൻ ( ഗവ എൽ പി സ്‌കൂൾ കുമാരനെല്ലൂർ ), റഷ ഷെറിൻ പി (എച്ച് എൻ സി കെ എം എയുപിഎസ് കാരശേരി) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

ക്യാഷ് പ്രൈസും പ്രശസ്തി പത്രവും മെഡലും ഉപഹാരവും സമ്മാനമായി നൽകി. മുഴുവൻ മത്സരാർഥികൾക്കും പ്രോത്സാഹന സമ്മാനവും കൈമാറി.

സമ്മാനദാന ചടങ്ങും ശതാബ്‌ദി നാമകരണവും (“ശതാരവ്”) കാരശേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്‌റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അബുൽ ഹാരിഫ് നിർവഹിച്ചു. ശതാബ്‌ദി ലോഗോ പ്രകാശനം വാർഡ് മെമ്പർ മുസീർ പട്ടാംകുന്നൻ നിർവഹിച്ചു.
പിടിഎ പ്രസിഡൻ്റ് റസാഖ് പാലൂർ, എം പി ടി എ ചെയർ പേഴ്സൺ മോബിക, എസ് എം സി ചെയർ പേഴ്സൺ ശരത് ശിവൻ, പ്രോഗ്രാം കമ്മറ്റി ചെയർ പേഴ്സൺ ഷക്കീബ് കീലത്ത്, ശാന്താദേവി മുത്തേടത്ത്, സാദിഖ് പുൽപറമ്പിൽ, ശിഹാബ് ഉമ്മിണിയിൽ, പ്രധാനധ്യാപകൻ ടി കെ ജുമാൻ , ജി ഫൗസിയ, കെ സുനിത, കെ റസ്‌ന, കെ ബിജുല എന്നിവർ സംസാരിച്ചു.

 

spot_img

Related Articles

Latest news