തൃശൂർ: ചേലക്കോട് നിയന്ത്രണംവിട്ട ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. പ്ലാഴി – വാഴക്കാട് സംസ്ഥാന പാതയില്‍ ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്.പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീർ (42), പാലക്കാട് മണ്ണാർക്കാട് സ്വദേശി ജോസഫ് (53) എന്നിവരാണ് മരിച്ചത്.
കടയുടമ നെയ്ത്തുകുളങ്ങര വീട്ടില്‍ ശശിധരൻ ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ചേലക്കോട് സെന്റിന് സമീപത്തെ വളവില്‍ വച്ച് മില്‍മ പാല്‍ കയറ്റിവന്ന ലോറിക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ചായക്കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
അപകടത്തെ തുടർന്ന് ലോറിക്കടിയില്‍പ്പെട്ട ഷെമീറിനെയും ജോസഫിനെയും അഗ്നിശമനസേനയുംനാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തില്‍ ചേലക്കര പൊലീസ് കേസെടുത്തു.

