വനിതാ ഏഷ്യാ കപ്പ് 2026: ഇന്ത്യ-ബംഗ്ലാദേശ് സെമി ഇന്ന്

ദുബായ്: വനിതാ ഏഷ്യാ കപ്പ് 2026ന്റെ ആവേശകരമായ നോക്കൗട്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ടൂര്‍ണമെന്റിലെ ഒന്നാം സെമി ഫൈനലില്‍ കരുത്തരായ ഇന്ത്യൻ വനിതകള്‍ ബംഗ്ലാദേശ് വനിതകളെ നേരിടും. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ ടിക്കറ്റ് ലക്ഷ്യമിട്ടുള്ള ഈ പോരാട്ടം അരങ്ങേറുന്നത്. ടൂര്‍ണമെന്റിലുടനീളം പരാജയമറിയാതെ മുന്നേറിയ ഇന്ത്യൻ ടീം വ്യക്തമായ മുന്‍തൂക്കത്തോടെയാണ് കളത്തിലിറങ്ങുന്നത്.

ഗ്രൂപ്പ് എയില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തി ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനെ 7 വിക്കറ്റിന് തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ വനിതാടീം.

ടൂര്‍ണമെന്റിലെ റണ്‍വേട്ടയില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ള വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ തകര്‍പ്പന്‍ ഫോമാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. കളിച്ച 3 മത്സരങ്ങളില്‍ നിന്നായി 178.82 എന്ന അവിശ്വസനീയമായ സ്‌ട്രരെടക്ക് റേറ്റില്‍ 7 സിക്‌സറുകള്‍ ഉള്‍പ്പെടെ 152 റണ്‍സാണ് സ്മൃതി അടിച്ചുകൂട്ടിയത്. ഒപ്പം ഓപ്പണര്‍ ഷഫാലി വര്‍മ (104 റണ്‍സ്) കൂടി ഫോമിലുള്ളത് ഇന്ത്യയുടെ കരുത്താകുന്നു. ബൗളിംഗില്‍ 8 വിക്കറ്റുകളുമായി ദീപ്തി ശര്‍മയും മികച്ച ഫോമിലാണ്. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായാണ് ബംഗ്ലാദേശ് വനിതകള്‍ സെമിയിലേക്ക് കടന്നത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ യു.എ.ഇ വനിതകളെ 34 റണ്‍സിന് പരാജയപ്പെടുത്തിയാണ് അവര്‍ സെമി ബര്‍ത്ത് ഉറപ്പിച്ചത്.

spot_img

Related Articles

Latest news