എൻ്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇരുവഞ്ഞി അന്വേഷണ സഞ്ചാരവും, റിവർ സമ്മിറ്റും നടത്തി.പുഴ സംരക്ഷണത്തിന് പൊതുജനങ്ങളെ പുഴയിലേക്ക് ആകർഷിപ്പിക്കുന്നതിനും, പുഴ നശീകരണത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനും, പുഴയുടെ ഇന്നത്തെ അവസ്ഥയെ കുറിച്ച് പഠന റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിൻ്റെയും ഭാഗമായി നടത്തിയ പരിപാടി മുക്കം നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ.ചാന്ദ്നി വിനോദ് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിലുള്ളവർ സംബന്ധിച്ചു.