റിയാദ്: സോഷ്യൽ മലയാളി കൾച്ചറൽ കൂട്ടായ്മ SMCK യുടെ ആഭിമുഖ്യത്തിൽ ‘ഒരുമയുടെ പൊന്നോണം 2026’ മലാസിലെ അൽമാസ് റെസ്റ്റോറന്റിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
പ്രസിഡന്റ് ഷിജി ഫ്രാൻസിസിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം സാമൂഹ്യപ്രവർത്തകൻ നജീം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജെയ്സൺ തോമസ് സ്വാഗതവും ട്രഷറർ ബേബി തോമസ് നന്ദിയും പറഞ്ഞു.
ചടങ്ങിൽ ചെയർമാൻ റഫീഖ് പട്ടാമ്പി, സാമൂഹ്യപ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, സുരേഷ് ശങ്കർ, ഡോ. റഷീദ്, ജനറൽ സെക്രട്ടറി ഫൈസൽ മുനീർ, വൈസ് പ്രസിഡന്റ് ജോണി തോമസ്, ജീവകാരുണ്യ കൺവീനർ ആൻസൻ ജയിംസ്, സ്പോർട്സ് കൺവീനർ രഞ്ജു പാടത്ത്, മീഡിയ കൺവീനർ ജിന്റോ തോമസ്, ജോയിന്റ് സെക്രട്ടറി ബിനോയ് ഉലഹന്നാൻ, ലേഡീസ് വിങ് കൺവീനർ ശോശാമ്മ ജിജിമോൻ, ഭാരവാഹികളായ അജീഷ് അശോക്, രജിത,ബിദേശ് പ്രേം,എൽബിൻ കുര്യാക്കോസ്, നൗഷാദ് മടപ്ര,ലീന ജോർജ്, ഗായത്രി, സുധിൻ, ഫാത്തിമ, ജാസ്മിൻ പ്രദീപ്, തുടങ്ങിയവർ ആശംസകൾ നേർന്നു.
SMCK കുടുംബത്തിലെ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഓണാഘോഷത്തിന് നിറപ്പകിട്ടേകി.
ഷിജി ഫ്രാൻസിസിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച തിരുവാതിര ഏറെ ശ്രദ്ധേയമായി. അംഗങ്ങൾ അവതരിപ്പിച്ച നൃത്തങ്ങളും ഗാനങ്ങളും കവിതകളും സദസ്സിന്റെ കൈയടി നേടി.
മാസ്റ്റർ ക്രിസ് ക്രിസ്റ്റഫറിന്റെ കീറ്റാർ
പ്രകടനവും ശ്രദ്ധേയമായി.ആഘോഷത്തിന്റെ ഭാഗമായി മനോഹരമായ പൂക്കളം ഒരുക്കിയിരുന്നു.
ഐവ ഗ്രൂപ്പിന്റെ ഗാനമേള, മാവേലി എഴുന്നള്ളിപ്പ്, ബീറ്റ്സ് ഓഫ് റിയാദ് ഗ്രൂപ്പിന്റെചെണ്ടമേളം,പുലികളി,എന്നിവ ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകർന്നു. വിവിധ പരിപാടികൾ സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റി.
അൽമാസ് റെസ്റ്റോറന്റിൽ ഒരുക്കിയ ഓണസദ്യയും ആഘോഷത്തിന്റെ പ്രധാന ആകർഷണമായി.
സുരേന്ദ്രൻ ചേലക്കര, ശൈലജ, ലിജി, മെർലി,സൗമ്യ, ധന്യ നായർ, ബാബു ജോസഫ്,ആദിൽ, ജോസ്മോൾ, നെസ്ല അൽത്താഫ്, ആലീസ്, രാഹുൽ, ഷാരോൺ, സീന ബിനോയ്,സുനിമോൾ ,ഹരിത,ജിസ്മി,അമൃത,ജെസ്ലിൻ, തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.സുനിത ജിന്റോ അവതാരിക ആയിരുന്നു.

