ലൈവില്‍ വരുമ്പോള്‍ ‘മദ്യം’ കുടിച്ച്‌ സംസാരിക്കുന്നതുപോലെ തോന്നും; സ്ത്രീകളെയും കുട്ടികളെയും കേട്ടാലറയ്ക്കുന്ന രീതിയില്‍ എന്തെങ്കിലും വിളിച്ച്‌ പറയുന്ന ശൈലി; ഒടുവില്‍ സഹികെട്ടതോടെ കോടതിയുടെ വക അറസ്റ്റ് വാറണ്ട്; കുട്ടിയെ അധിക്ഷേപിച്ച കേസില്‍ യൂട്യൂബര്‍ രമ്യ ഇനി അകത്ത്

യൂട്യൂബ് ചാനല്‍ വഴി സ്ത്രീകളെയും കുട്ടികളെയും കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ അറസ്റ്റില്‍.കോഴിക്കോട് തൊട്ടില്‍പ്പാലം വടക്കേതില്‍ രമ്യ ഷിംജിത്തിനെയാണ് പോക്‌സോ കേസ് ചുമത്തി പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ ഇരിട്ടിക്കടുത്തുള്ള ബന്ധുവീട്ടില്‍ നിന്നാണ് പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. ആദ്യഘട്ടത്തില്‍ അറസ്റ്റിന് വഴങ്ങാന്‍ രമ്യ തയ്യാറായിരുന്നില്ല. തുടര്‍ന്ന് കോടതിയുടെ അറസ്റ്റ് വാറണ്ട് കാണിച്ചതോടെയാണ് ഇവര്‍ കസ്റ്റഡിക്ക് വഴങ്ങിയത്.

കസ്റ്റഡിയിലെടുക്കുന്ന സമയത്തുണ്ടായ ബഹളവും പോലീസ് വാഹനത്തില്‍ വെച്ച്‌ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും രമ്യ തന്നെ സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തി യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയുമായി പോലീസ് സംഘം തുടര്‍നടപടികള്‍ക്കായി എറണാകുളത്തേക്ക് തിരിച്ചിരിക്കുകയാണ്. രമ്യ ഷിംജിത്ത് യൂട്യൂബ് ലൈവിലെത്തി സ്ത്രീകളെയും കുട്ടികളെയും കടുത്ത ഭാഷയില്‍ അധിക്ഷേപിക്കുന്ന നിരവധി വീഡിയോകള്‍ പോലീസിന് തെളിവായി ലഭിച്ചിട്ടുണ്ട്.

മദ്യം കഴിച്ചുകൊണ്ടാണ് ഇവര്‍ ലൈവില്‍ സംസാരിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപത്തിന് ഇരയായ നിരവധി പേര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അടുത്തിടെ തൊട്ടില്‍പ്പാലത്ത് എത്തി ഇവര്‍ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇവര്‍ നല്‍കിയ പരാതികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പറവൂര്‍ പോലീസ് ശക്തമായ നിയമനടപടികളിലേക്ക് കടന്നത്.

spot_img

Related Articles

Latest news