കർഷക ശക്തിയായി കർഷക പ്രതിരോധ സദസ്സ്

വനംവകുപ്പിന്റെ നിയമവിരുദ്ധ കുടിയിറക്ക് നടപടികൾക്കെതിരേയും, വന്യമൃഗ ശല്യത്തിനെതിരേ ശക്തമായ സർക്കാർ നടപടികൾ ഉണ്ടാവാത്തതിൽ പ്രതിഷേധിച്ചും, ബഫർസോണുകളിൽ നിന്നും കൃഷിഭൂമികളെയും ജനവാസ മേഖലകളെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും കർഷകശബ്ദത്തിന്റെയും കിഫയുടെയും നേതൃത്വത്തിൽ തിരുവമ്പാടിയിൽ കർഷക പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. Adv ജോണി K ജോർജ്ജ് , Adv അലക്സ് M സ്കറിയ എന്നീ അഭിഭാഷകർ നിയമ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു.

കർഷകശബ്ദം ചെയർമാൻ ജോജോ കാഞ്ഞിരക്കാടൻ, കിഫ ചെയർമാൻ അലക്സ് ചാണ്ടി ഒഴുകയിൽ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ,
മനോജ് കുംബ്ലാനി, ജോർജ്ജ് കുംബ്ലാനി, ബെന്നി ജോൺ , ദേവസ്യ കാളാംപറമ്പിൽ, ജിന്റോ ജയിംസ്, പ്രവീൺ ജോർജ്ജ്, അജു എമ്മാനുവൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കാവനൂർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷഹർബാനു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. മുത്തപ്പൻപുഴയിലെ കർഷകരുടെ നേരെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ നടപടികളെക്കുറിച്ച് പ്രത്യേകം ചർച്ച ചെയ്യുകയും ആ ജനങ്ങൾക്ക് ആവശ്യമായ നിയമസഹായങ്ങൾ കിഫ ലീഗൽ സെൽ വാഗ്ദാനം ചെയ്യുകയും ചെയ്തു.

spot_img

Related Articles

Latest news