തോറ്റ് തുന്നംപാടി ബിജെപി; നഗരസഭ അദ്ധ്യക്ഷ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് പൂജ്യം വോട്ട്

ജയ്‌പൂർ: രാജസ്ഥാനിലെ നഗൗർ ജില്ലയിലുള്ള മുണ്ട്വ നഗരസഭ അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തോല്‍വി. നഗരസഭയിലെ 25 കൗണ്‍സിലർമാരില്‍ പത്തുപേരുടെ പിന്തുണയോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും ബിജെപിക്ക് അദ്ധ്യക്ഷസ്ഥാനം നേടാനായില്ല.പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥിക്ക് പൂജ്യം വോട്ടാണ് ലഭിച്ചത്. ഇത് വലിയ നാണക്കേടിന് കാരണമായി.

കോണ്‍ഗ്രസ് പിന്തുണയോടെ മത്സരത്തിനിറങ്ങിയ രാഷ്‌ട്രീയ ലോക് താന്ത്രിക് പാർട്ടി സ്ഥാനാർത്ഥി അല്‍ക്ക ദേവി കാണ്ഡോയ് 13 വോട്ടുകള്‍ നേടി ജയിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ബിജെപി വിമതൻ ഘൻശ്യം സദാവത് 12 വോട്ടുകളോടെ രണ്ടാമതെത്തി. ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായ ഗീത ദേവിക്ക് പൂജ്യം വോട്ടാണ് ലിഭിച്ചത്.മുമ്പ് ബിജെപി ടിക്കറ്റില്‍ മത്സരിച്ച്‌ കൗണ്‍സിലറായ വ്യക്തിയാണ് ഘൻശ്യം സദാവത്. നഗരസഭ അദ്ധ്യക്ഷ സ്ഥാനാർത്ഥിയായി ഗീത ദേവിയെ ബിജെപി പ്രഖ്യാപിച്ചതോടെ സദാവതിന് അവസരം ലഭിച്ചില്ല. തുടർന്ന് അദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരരംഗത്തേക്ക് ഇറങ്ങുകയായിരുന്നു. ജയിച്ച പത്ത് ബിജെപി കൗണ്‍സിലർമാരില്‍ ഒരാള്‍ പോലും പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥിയായ ഗീത ദേവിക്ക് വോട്ട് ചെയ്‌തില്ല. 13 വോട്ടുകള്‍ നേടിയ അല്‍ക്ക ദേവി നഗരസഭ അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു.

spot_img

Related Articles

Latest news