റിയാദ് എയര്‍പോര്‍ട്ടിലെ ആക്രമണം: പരിക്കേറ്റ പാലക്കാട് സ്വദേശി മുഹമ്മദ് ഗുരുതരാവസ്ഥയില്‍

റിയാദ്: റിയാദ് എയർപോർട്ട് ആക്രമണത്തില്‍ പരിക്കേറ്റ് മലയാളി ഗുരുതരാവസ്ഥയില്‍. പാലക്കാട് സ്വദേശി മുഹമ്മദ് റബ്ബാനിയാണ് റിയാദില്‍ ചികിത്സയില്‍ കഴിയുന്നത്.എയർപോർട്ടിലെ കരാർ ജീവനക്കാരനായ ഇദ്ദേഹത്തിന് പൊള്ളലേറ്റിട്ടുണ്ട്.

ശനിയാഴ്ച വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷൻ അറിയിച്ചിരുന്നു. കൊല്ലപ്പെട്ടവരില്‍ 4 സൗദി പൗരന്മാരും 8 വിദേശികളുമാണ് ഉള്‍പ്പെടുന്നത്. വിദേശികളില്‍ അമേരിക്ക, ഈജിപ്ത്, ജോർദാൻ, സിറിയ, ഫലസ്തീൻ, സുഡാൻ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരെ പൗരന്മാരും രണ്ട് ബംഗ്ലാദേശ് പൗരൻമാരും ഉള്‍പ്പെടുന്നു. വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നവരുടെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ആരോഗ്യ സേവനങ്ങള്‍ കാര്യക്ഷമമായി നല്‍കുന്നതിനുമാണ് മന്ത്രി നേരിട്ടെത്തിയത്. ആക്രമണത്തില്‍ വിമാനത്താവളത്തിനുണ്ടായ ഭൗതിക നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിലയിരുത്തല്‍ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

spot_img

Related Articles

Latest news