റിയാദിലെ വണ്ടൂർ ഏരിയ വെൽഫെയർ അസോസിയേഷന് (WAWA) പുതിയ ഭാരവാഹികൾ.

റിയാദ്: വണ്ടൂർ ഏരിയ വെൽഫെയർ അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നിസാർ കെ. പ്രസിഡന്റായും സജിൽ റഹ്മാൻ പന്നിക്കോടൻ ജനറൽ സെക്രട്ടറിയായും ആതിഫ് പൂവ്വത്തിക്കൽ ചെറുകോട് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

മറ്റു പ്രധാന ഭാരവാഹികൾ
ഷാമിൽ പി ടി – വൈസ് പ്രസിഡന്റ്
മൂസകോയ – വൈസ് പ്രസിഡന്റ്
മുഹമ്മദ് സജിൽ പി പി – ജോയിന്റ് സെക്രട്ടറി
സൂരജ് കെ – ജോയിന്റ് സെക്രട്ടറി
റിയാസ് ടി പി – ജോയിന്റ് ട്രഷറർ
അഷ്റഫ് മോയ്ക്കൽ – ജീവകാരുണ്യ കമ്മിറ്റി ചെയർമാൻ
അക്ബർ വാളശ്ശേരി – ജീവകാരുണ്യ കമ്മിറ്റി കൺവീനർ

റിയാദിലെ മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ 2026 ഒക്ടോബർ 23-ന് നടന്ന ജനറൽ ബോഡിയിൽ പ്രധാന ഭാരവാഹികളെകൂടാതെ 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 13 അംഗ രക്ഷാധികാരി സമിതിയെയും തിരഞ്ഞെടുത്തു. പി.എം.എ. ജലീൽ, നസീർ പി.കെ. എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. തിരഞ്ഞെടുപ്പിന് ശേഷം വാവയുടെ മുതിർന്ന അംഗങ്ങളായ അസൈനർ ഒബായർ, സഫീർ തളാപ്പിൽ, റഹ്മത്തുള്ള കള്ളിയിൽ എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു.

യോഗത്തിൽ ശ്രീ സഗീർ ഇ പി അധ്യക്ഷത വഹിച്ചു, മുൻ ജനറൽ സെക്രട്ടറി സക്കീർ എം.പി. പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഇൻചാർജ് ആതിഫ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടുകൾ വിശദമായി ചർച്ച ചെയ്തശേഷം ജനറൽ ബോഡി അംഗീകരിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച ബൈലോ ഭേദഗതികൾക്കും യോഗം അംഗീകാരം നൽകി.

പ്രവാസികളുടെ ക്ഷേമത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുംമുൻഗണന നൽകി, അംഗങ്ങൾക്കിടയിലെ ഐക്യവും സഹകരണവുംശക്തിപ്പെടുത്തിക്കൊണ്ട് സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽസജീവമാക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.

spot_img

Related Articles

Latest news