നോര്‍ക്ക കെയര്‍ ഇൻഷുറൻസ് നിരക്ക് കുത്തനെ കൂട്ടി, പ്രവാസികള്‍ക്ക് വൻ തിരിച്ചടി

നോര്‍ക്ക കെയര്‍ ഇൻഷുറൻസ് നിരക്ക് കുത്തനെ കൂട്ടി, പ്രവാസികള്‍ക്ക് വൻ തിരിച്ചടി

പ്രീമിയം നിരക്ക് കൂട്ടില്ലെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച്‌ സ്വകാര്യ ഇൻഷുറൻസ് ഒഴിവാക്കി നോർക്ക കെയറില്‍ ചേർന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി വൻ നിരക്കുവർധന. കുടുംബ പോളിസിയുടെ വാർഷിക പ്രീമിയം 13,411 രൂപയില്‍നിന്ന് പ്രായത്തിനനുസരിച്ച്‌ 35,664 രൂപ മുതല്‍ 77,773 രൂപ വരെയാക്കി ഉയർത്തി. നവംബർ ഒന്നുമുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. അഞ്ച് ലക്ഷം രൂപയുടെ കുടുംബ പരിരക്ഷയ്ക്ക് 51-60 പ്രായക്കാർക്ക് 35,664 രൂപയും 61-70 പ്രായക്കാർക്ക് 44,718 രൂപയും 71-80 പ്രായക്കാർക്ക് 77,773 രൂപയുമാണ് പുതിയ വാർഷിക പ്രീമിയം. നോർക്ക റൂട്ട്സും ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

നിരക്കുവർധന പ്രവാസികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും മുതിർന്നവരെയും കുറഞ്ഞ വരുമാനക്കാരെയും കൂടുതല്‍ ബാധിക്കുമെന്നും പ്രവാസി സംഘടനകള്‍ ചൂണ്ടിക്കാട്ടി. പുതിയ നിരക്കില്‍ പലർക്കും പോളിസി പുതുക്കാൻ കഴിയില്ലെന്നും അവർ ആശങ്കപ്പെടുന്നു. പഴയ നിരക്ക് പുനഃസ്ഥാപിക്കണമെന്നും പ്രീമിയം വർധന പിൻവലിക്കണമെന്നും വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. നിരക്കുകള്‍ താങ്ങാവുന്ന നിലയിലാക്കാൻ സർക്കാർ ഇടപെടണമെന്നും പോളിസി പുതുക്കാൻ കൂടുതല്‍ സമയം അനുവദിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

spot_img

Related Articles

Latest news