സൗദി ഹഫർ അൽ ബാത്തിനിൽ ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി അന്തരിച്ചു

ഹഫർ അൽ ബാത്തിൻ: സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തിനിൽ ചികിത്സയിലായിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഹമീദ് (54) അന്തരിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ 20 ദിവസത്തോളമായി ഹഫർ അൽ ബാത്തിനിലെ കിംഗ് ഖാലിദ് ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്.

ഭാര്യ സീമ പർവീൻ, മകൻ അമർ അൻസാരി.

മരണവിവരം അറിഞ്ഞതിനെ തുടർന്ന് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ സൗദി ഹഫർ അൽ ബാത്തിൻ OICC പ്രസിഡന്റ് വിബിൻ മറ്റത്ത് ആവശ്യമായ നിയമനടപടികളും മറ്റു ഔദ്യോഗിക നടപടികളും ഏകോപിപ്പിച്ചു. തുടർന്ന് സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തിനിൽ തന്നെ മൃതദേഹം ഖബറടക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി.

സൗദി ഹഫർ അൽ ബാത്തിനിൽ നടന്ന ഖബറടക്ക ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും പങ്കെടുത്തു. മുഹമ്മദ് ഹമീദിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്ന് സാമൂഹിക പ്രവർത്തകരും അനുശോചനം അറിയിച്ചു.

spot_img

Related Articles

Latest news