നായ്പിഡോ : മ്യാന്‍മറില്‍ അട്ടിമറിയിലൂടെ ഭരണം പിടിച്ച സൈന്യം പ്രക്ഷോഭകാര്‍ക്ക് നേരെ നടത്തിയ വെടിവെപ്പില്‍ 38 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ നയ്പിഡോ, മാണ്ഡല, യാങ്കൂണ്‍ എന്നിവിടങ്ങളിലാണ് സൈന്യം പ്രക്ഷോഭകാരികളെ തോക്ക് ഉപയോഗിച്ച് നേരിട്ടത്. പലര്‍ക്കും ഗുരുതരമായി പരുക്കേറ്റതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും ‘രക്തരൂഷിതമായ ദിനം’ എന്ന് സംഭവത്തെ ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ചു. ഭരണം സൈന്യം പിടിച്ചെടുത്തതോടെയാണ് മ്യാന്‍മറില്‍ പ്രക്ഷോഭം ശക്തമായത്.