ഇ. ശ്രീധരനും കെ.സുരേന്ദ്രനും രണ്ടു തട്ടിൽ

കൊച്ചി : പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കിയ ഊരാളുങ്കൽ സൊസൈറ്റിയെ കുറിച്ചുള്ള അഭിപ്രായത്തിൽ മെട്രോമാൻ ഇ. ശ്രീധരനും ബിജെപി പ്രസിഡന്റ് കെ.സുരേന്ദ്രനും വ്യത്യസ്ത അഭിപ്രായം.

പാലത്തിന്റെ നിർമ്മാണ ചുമതലയുള്ള ഇ. ശ്രീധരന് സൊസൈറ്റിയെക്കുറിച്ച് നല്ല അഭിപ്രായമാണ്. എന്നാൽ ഇ-ശ്രീധരന് അവരെ കുറിച്ച് അറിയില്ലെന്നും സൊസൈറ്റി അഴിമതി നിറഞ്ഞതാണെന്നുമാണ് കെ.സുരേന്ദ്രന്റെ അഭിപ്രായം.

രാജ്യത്തു തന്നെ വായ്പ സംവിധാനങ്ങൾ ഉള്ളപ്പോൾ വിദേശത്തു നിന്ന് കിഫ്‌ബി വഴി വായ്പ എടുത്തതിനെയും സുരേന്ദ്രൻ വിമർശിച്ചു.

spot_img

Related Articles

Latest news