ഭോപ്പാൽ: മധ്യപ്രദേശിലെ ഹോഷംഗാബാദ് ജില്ലയുടെ പേര് നർമദാപുരം എന്നാക്കി മാറ്റി. ഹോഷംഗാബാദ് എംഎൽഎ സീതാശരൺ ശർമ നിയമസഭയിൽ ഇന്നലെ അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേന പാസാക്കി.
നർമദാ നദിയുടെ തീരത്തുള്ള ജില്ലയുടെ പേര് നർമദാപുരം എന്നാക്കണമെന്ന് 50 വർഷമായി ജനങ്ങൾ ആവശ്യപ്പെട്ടുവരികയാണെന്നു ശർമ പറഞ്ഞു. ഹുഷാംഗ് ഷാ ഗോറിയുടെ പേരിൽനിന്നാണ് ഹോഷംഗാബാദ് എന്നായത്.