തപാല്‍ വകുപ്പ് കണ്ണൂര്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് എട്ട് സാര്‍വ്വദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് വനിതകള്‍ക്കായി കത്ത് എഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. എന്റെ പോസ്റ്റ് ഓഫീസ് ഇന്നലെ ഇന്ന് നാളെ എന്നതാണ് വിഷയം. 200 വാക്കുകളില്‍ കവിയാതെയുള്ള കത്തുകള്‍ പോസ്റ്റ് കാര്‍ഡ്/ ഇന്‍ലന്റ്/ പോസ്റ്റ് കവര്‍ എന്നിവ വഴിയോ എ ഫോര്‍ സൈസ് കടലാസിലോ തപാല്‍ വകുപ്പിന്റെ ഇ പോസ്റ്റ് വഴിയോ അയക്കാം.
പ്രായ പരിധി ഇല്ല. കത്തുകള്‍ പോസ്റ്റല്‍ സൂപ്രണ്ട്, കണ്ണൂര്‍ ഡിവിഷന്, കണ്ണൂര്‍ 670001 എന്ന വിലാസത്തില്‍ മാര്‍ച്ച് 10 നകം ലഭിക്കണം.
Media Wings : Kannur