ഹിമാചൽ പ്രദേശ് : തിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമ കോവിഡ് വാക്സിന്റെ ഒന്നാം ഘട്ടം സ്വീകരിച്ചു. കഴിഞ്ഞ ഒരു വർഷമായി സ്വയം ക്വാറന്റൈനിൽ കഴിയുന്ന ലാമ വാക്സിൻ എടുക്കാൻ വേണ്ടിയാണ് പുറത്തിറങ്ങിയത്.
രണ്ടാം ഘട്ട വാക്സിൻ വിതരണം ആരംഭിച്ചതോടെയാണ് കൂടുതൽ പേരിലേക്ക് വാക്സിൻ എത്തിത്തുടങ്ങിയത്. ഇന്ന് (06 -03 -21 ) രാവിലെ 7.10 നു ധർമശാലയിലുള്ള സോണൽ ആശുപത്രിയിൽ എത്തിയാണ് അദ്ദേഹം വാക്സിൻ സ്വീകരിച്ചത്. അര മണിക്കൂർ വിശ്രമത്തിനു ശേഷം അദ്ദേഹം ആശുപത്രി വിട്ടു. 86 വയസ്സുണ്ട് ദലൈ ലാമക്ക്.