കണ്ണൂർ : പറശ്ശിനിക്കടവിലെ മാതൃ ശിശു ആശുപത്രിക്കു സമീപം നിർമ്മിച്ച കാരുണ്യ മെഡിക്കൽ വിഭാഗത്തിന്റെ ഡിപ്പോ കാട് കയറി നശിക്കുന്നു. ഒന്നര ഏക്കറിൽ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനം ആണ് ഉദ്ഘാടനം കഴിഞ്ഞു വർഷം ഒന്ന് കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കാതെ അനാഥമായി കിടക്കുന്നത്.
2019 ഡിസംബറിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തതാണ് പ്രസ്തുത ഡിപ്പോ. ചുറ്റുമതിലും ഗേറ്റും ഒക്കെ സ്ഥാപിച്ചതിനു ശേഷം കോവിഡ് വ്യാപനം കാരണമാണ് നിർമ്മാണം തടസ്സപ്പെട്ടത്. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കീഴിൽ കേരള മെഡിക്കൽ സയൻസസ് കോർപറേഷന്റെ നേതൃത്വത്തിലാണ് കെട്ടിടം നിർമിച്ചത് . ലോക്ഡോൺ കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞെങ്കിലും ഇനിയും പ്രവർത്തികൾ ഒന്നും തുടങ്ങിയിട്ടില്ല.