സ്ഥാനാര്‍ത്ഥി പട്ടികയില്‍ പേരില്ലാത്തത് കാര്യമാക്കുന്നില്ല : എസ് ശര്‍മ്മ

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സിപിഐഎം സ്ഥാനാര്‍ത്ഥി വിവരങ്ങള്‍ അഭ്യൂഹം മാത്രമെന്ന് വൈപ്പിന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ എസ് ശര്‍മ. നാളെ നടക്കുന്ന സിപിഐഎം സംസ്ഥാന കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. ജില്ലാ കമ്മിറ്റിയുടെ ലിസ്റ്റില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്റെ പേരില്ലാത്തത് കാര്യമാക്കുന്നില്ലെന്നും ശര്‍മ പറഞ്ഞു.

വൈപ്പിന്‍ വിജയസാധ്യതയുള്ള മണ്ഡലമാണ്. എറണാകുളത്തെ ലിസ്റ്റില്‍ പേരില്ലാത്തത് കാര്യമാക്കുന്നില്ല. തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് പറയുന്നത് ശത്രുക്കളാണ്. അതൊക്കെ കെട്ടുകഥകളാണ്. ജില്ലാ കമ്മിറ്റിയില്‍ യാതൊരു പ്രശ്നവുമില്ലെന്നും വിഭാഗീയതയുടെ പേരിലാണ് തന്റെ പേര് വെട്ടിയതെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

spot_img

Related Articles

Latest news