ഇസ്ലാമാബാദ്: വിശ്വാസവോട്ടെടുപ്പിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വിജയം. 342 അംഗ പാർലമെന്റിൽ ഇമ്രാൻ 178 വോട്ടുകൾ നേടി. 172 വോട്ടുകളുണ്ടെങ്കിൽ സഭയിൽ ഭൂരിപക്ഷം ഉറപ്പാക്കാൻ സാധിക്കും. ബുധനാഴ്ച നടന്ന സെനറ്റ് തെരഞ്ഞെടുപ്പിൽ ധനമന്ത്രി അബ്ദുൾ ഹഫീസ് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇമ്രാന്റെ വിജയം.
പ്രതിപക്ഷ പാർട്ടികൾ നാഷനൽ അസംബ്ലി വോട്ടെടുപ്പ് ബഹിഷ്കരിച്ചു. വോട്ടെടുപ്പ് ബഹിഷ്കരിക്കുമെന്ന് നേരത്തേതന്നെ പാക്കിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റ് (പിഡിഎം) വ്യക്തമാക്കിയിരുന്നു. അബ്ദുൽ ഹഫീസ് പരാജയപ്പെട്ടതോടെയാണ് ഇമ്രാന് പാർലമെന്റിൽ വിശ്വാസവോട്ട് തേടേണ്ടിവന്നത്.