ബംഗളുരു : ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ടു കർണാടകയിൽ ഒരു മന്ത്രി രാജിവെക്കാനിടയായിരുന്നു. ഇതേ തുടർന്നാണ് ബിജെപി യിലെ 6 മന്ത്രിമാർ കോടതിയെ സമീപിച്ചത്.
68 ഓളം മാധ്യമങ്ങൾക്ക് ആണ് മന്ത്രിമാരുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളുടെ വാർത്തകളോ ചിത്രങ്ങളോ വീഡിയോകളോ പ്രസിദ്ധപ്പെടുത്തുന്നതിനു വിലക്കേർപ്പെടുത്തിയത്. അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പരാതി. ഇതേ തുടർന്ന് ബംഗളുരുവിലെ കോടതിയാണ് മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇത്തരം വാർത്തകൾ കൊടുക്കുന്നതിനെ വിലക്കിയത്.