23 -01 -2021
കൊൽക്കത്ത : മഹാനായ സുബാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തോടനുബന്ധിച്ചു കൊൽക്കത്തയിൽ സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് മമത ബാനർജി ഇറങ്ങിപ്പോയി. പ്രധാനമന്ത്രി അടക്കം പങ്കെടുത്ത പരിപാടിയിൽ വച്ചായിരുന്നു പ്രധിഷേധിച്ചു അവർ ഇറങ്ങി പോയത് .
കൊൽക്കത്ത വിക്ടോറിയൻ മെമ്മോറിയലിൽ വച്ചായിരുന്നു പരിപാടി. മുഖ്യമന്ത്രിക്ക് പുറമെ ഗവർണർ ജഗദീപ് ദന്ദർ അടക്കം പ്രമുഖർ വേദിയിൽ ഉള്ളപ്പോഴാണ് മമതയുടെ പ്രധിഷേധം . പ്രധാനമന്ത്രി പ്രസംഗിച്ചു കഴിഞ്ഞു മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ സദസ്സിൽ നിന്ന് ജയ് ശ്രീറാം വിളികളുമായി തടസ്സപ്പെടുത്താൻ ശ്രമിച്ചു . ഇതിൽ പ്രധിഷേധിച്ചാണ് മമത ഇറങ്ങിപ്പോയത് . ഇതൊരു സർക്കാർ പരിപാടിയാണെന്നും പാർട്ടി പരിപാടിയല്ലെന്നും അവർ കുറ്റപ്പെടുത്തി . താൻ ക്ഷണിക്കപ്പെട്ടു വേദിയിൽ എത്തിയതാണെന്നും അവർ കൂട്ടിച്ചേർത്തു .