കൊൽക്കത്ത : കൊൽക്കത്തയിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ ഒരു ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്ന 6 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൗത്ത് 24 പർഗാനാസിലെ അരാംപുരിലാണ് ഇന്നലെ രാവിലെ അപകടമുണ്ടായത്. നാടൻ ബോംബ് നിർമ്മാണത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ബിജെപി പ്രവർത്തകൻ സോബൻ ദേബ്നാഥ് ആണ് കൊല്ലപ്പെട്ടത്. മറ്റുള്ളവരുടെ പരിക്കുകളും ഗുരുതരമാണെന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തി, അന്വേഷണം ആരംഭിച്ചിട്ടുണ്ട്.