സംഭാരം : ചൂടുകാലത്ത് ആശ്വാസം

ചൂടുകാലമെത്തി കഴിഞ്ഞു. സംഭാരം അഥവാ മോര് ചൂടുകാലത്ത് ഏറെ ആശ്വാസം നല്‍കുന്നൊരു പാനീയമാണ് . ഈ സമയത്ത് മോരുംവെള്ളത്തില്‍ ഉപ്പും കറിവേപ്പിലയും ഇഞ്ചിയും ചതച്ചിട്ട് കുടിച്ചാല്‍ കിട്ടുന്ന ഗുണം വേറെയൊരു പാനീയത്തിനും നല്‍കാന്‍ സാധിക്കില്ല.

മോരില്‍ ധാരാളമായി പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ലിപ്പിഡുകള്‍, എന്‍സൈമുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ ഇവ സഹായിക്കും. കൂടാതെ, സംഭാരം ശരീരത്തെ തണുപ്പിക്കാനും ജലാംശത്തെ നിലനിര്‍ത്തുന്നതിനും ക്ഷീണത്തെ ഒരുപരിധിവരെ അകറ്റിനിര്‍ത്താനും സഹായകമാണ്. വൈറ്റമിനുകള്‍ അടങ്ങിയിരിക്കുന്നതിനാൽ ദാഹത്തിനും ആരോഗ്യത്തിനും ഗുണകരമാണ്.

ദഹനത്തിനും ഗ്യാസ്, അസിഡിറ്റി, ശരീരത്തിലെ വിഷാംശങ്ങൾ, എന്നിവയെ ഇല്ലാതാക്കാനും മോര് സഹായിക്കും. മോര് ശീലമാക്കുന്നതുവഴി ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും സാധിക്കും. പാലിനെ പോലെ, കാല്‍സ്യത്തിന്റെ ഉറവിടമാണ് മോരും.

ചൂടുകാലത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള ചര്‍മ്മ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും മോര് ഒരു പരിധിവരെ സഹായകമാകും. മോരില്‍ അടങ്ങിയിരിക്കുന്ന ബയോ ആക്റ്റീവ് പ്രോട്ടീന്‍ മുഖേന ക്യാന്‍സര്‍, കൊളസ്‌ട്രോള്‍, ബിപി എന്നിവ ഇല്ലാതാക്കാനും മോര് കാരണമാകും.

spot_img

Related Articles

Latest news