കാട്ടിക്കുളം: കേരള അതിര്‍ത്തിയോട് ചേര്‍ന്ന കര്‍ണാടക ഗ്രാമമായ കുട്ടത്ത് കടുവയുടെ ആക്രമണത്തില്‍ എട്ടുവയസുകാരന് മരിച്ചു. പൊന്നംപേട്ട താലൂക്കിലെ ബെള്ളൂര്‍ സ്വദേശിയായ രാമസ്വാമി ആണ് മരിച്ചത്. രാമസ്വാമിയുടെ അമ്മാവന് കെഞ്ചനെ കടുവ ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ചു.
നാഗര്‍ ഹോള ടൈഗര്‍ ഡിവിഷനില്‍ ഉദിക്കരിയാണ് സംഭവം. തിങ്കളാഴ്ച ഉച്ചയോടെ വീടിന് സമീപത്തെ കൃഷിയിടത്തില്‍ നിന്നാണ് ഇരുവരെയും കടുവ ആക്രമിച്ചത്. രാമസ്വാമിയെ കടുവ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയെ കെഞ്ചന് നേരെ കടുവ തിരിയുകയായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പും ഇവിടെ കടുവയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തെരച്ചില്‍ ഊര്ജിതമായിരുന്നു. പോലീസും വനംവകുപ്പും ചേര്‍ന്ന് കടുവയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ശ്രമം നടത്തിയെങ്കിലും ദൗത്യം പരാജയമായിരുന്നു.
Media wings: