നന്ദിഗ്രാമിലെ പ്രചാരണത്തിനിടെയിൽ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നേരെ ആക്രമണം. കാലിന്നും മുഖത്തും പരിക്കേറ്റു. പ്രചാരണം വെട്ടിച്ചുരുക്കി മമത കൊൽക്കത്തയിലേക്ക് മടങ്ങി.
നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്കാന് പോയതായിരുന്നു മമത. കാറിലേക്ക് കയറുന്നതിനിടെ നാലോ അഞ്ചോ പുരുഷന്മാര് വന്ന് തള്ളുകയായിരുന്നുവെന്ന് മമത പറഞ്ഞു. അടുത്തൊന്നും പൊലീസുകാര്‍ ആരും ഇല്ലായിരുന്നുവെന്നും ആസൂത്രിതമായ ആക്രമണമാണ് തനിക്കെതിരെ ഉണ്ടായതെന്നും മമത പ്രതികരിച്ചു.