മുതിർന്ന കോൺഗ്രസ് നേതാവും മഹിളാ കോൺഗ്രസ് പ്രസിഡന്റ്റുമായ ലതിക സുഭാഷ് തല മൊട്ടയടിച്ചു പ്രതിഷേധിച്ചു. ഏറ്റുമാനൂർ നിയമസഭാ മണ്ഡലമായിരുന്നു അവർ ആവശ്യപ്പെട്ടത്. പക്ഷെ ഏറ്റുമാനൂർ കേരള കോൺഗ്രസിന് അനുവദിച്ച മണ്ഡലമായിരുന്നു.
പാർട്ടി പദവി അവർ രാജിവച്ചു. തത്കാലം മറ്റൊരു പാർട്ടിയിലും പോകാൻ ആലോചിച്ചിട്ടില്ലെന്ന് അവർ അറിയിച്ചു. സ്വതന്ത്രയായി മത്സരിക്കാനും തീരുമാനിച്ചിട്ടില്ല. കോൺഗ്രസിൽ വനിതകൾക്ക് അവസരങ്ങൾ നിഷേധിക്കുകയാണെന്നു അവർ കുറ്റപ്പെടുത്തി. 2018 ൽ ആയിരുന്നു മഹിളാ കോൺഗ്രസ് പ്രസിഡന്റ് ആയി നിയമിക്കുന്നത്. ഭാവി പരിപാടികൾ പിന്നീട് അറിയിക്കാമെന്നവർ അറിയിച്ചു.