കേരളത്തില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴ

ചൂട് മൂന്ന് ഡിഗ്രി വരെ ഉയര്‍ന്നേക്കും

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

മനുഷ്യജീവനും വൈദ്യുതോപകരണങ്ങള്‍ക്കും ഭീഷണിയായേക്കാവുന്നതാണ് ഇത്തരം ഇടിമിന്നലുകള്‍. ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇന്നും നാളെയും ആലപ്പുഴ, കോട്ടയം ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഈ രണ്ടു ജില്ലകളില്‍ ഈ ദിവസങ്ങളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം. കഴിഞ്ഞ ദിവസം ഏറ്റവും അധികം ദിനാന്തരീക്ഷ താപനില രേഖപ്പെടുത്തിയത് വെള്ളാനിക്കര (36.9°C), കോട്ടയം (36.5°C) എന്നിവിടങ്ങളിലാണ്.

spot_img

Related Articles

Latest news