അമേരിക്കയില്‍ മാത്രം മൂന്ന് കോടി; ഇന്ത്യയില്‍ ഒരു കോടി പതിമൂന്ന് ലക്ഷം
ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മൂന്നര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 26.64 ലക്ഷം പേര് മരിച്ചു. ഒന്‍പതു കോടി അറുപത്തിയൊമ്പത് ലക്ഷം പേര് രോഗമുക്തി നേടി. രണ്ട് കോടിയിലധികം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു. 30,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 5.47 ലക്ഷം പേരാണ് യുഎസില്‍ വൈറസ് ബാധ മൂലം മരണമടഞ്ഞത്. രണ്ട് കോടി ഇരുപത്തിയൊന്ന് ലക്ഷം പേര് രോഗമുക്തി നേടി.
ഇന്ത്യയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രതിദിന കേസുകള്‍ കൂടുകയാണ്. കഴിഞ്ഞദിവസം 26,000ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിമൂന്ന് ലക്ഷം കടന്നു. നിലവില്‍ 2.16 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ഒരു കോടി പത്ത് ലക്ഷം പേര് സുഖം പ്രാപിച്ചു. 1.58 ലക്ഷം പേര് മരിച്ചു.