കൊടുവള്ളി: നരിക്കുനി പുല്ലാളൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. പുല്ലാളൂർ വള്ളിയേടത്ത് പരേതനായ ഭാസ്കരൻ.സരോജിനി എന്നീ ദമ്പതികളുടെ മകൻ മീത്തൽ ഷമി (28) ആണ് മരിച്ചത്. സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പുല്ലാളൂർ-നാര്യച്ചാൽ റോഡിലെ കടുകൻവള്ളിതാഴത്തായിരുന്നു സംഭവം. കാലിന്റെ തുടക്ക് ഗുരുതരമായി കുത്തേറ്റ ഷമിയെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപ്രത്രിയിലേക്ക് കൊണ്ടുപോവുന്നിടെയാണ് മരണപ്പെട്ടത്. അവിവാഹിതനാണ്. സഹോദരൻ: ഷിജു