മംഗ്ലൂർ :കേരള- കർണാടക അതിർത്തിയിൽ വീണ്ടും നിയന്ത്രണം കർശനമാക്കി കർണാടക. അതിർത്തി വഴിയുള്ള യാത്രയ്ക്ക് നാളെ മുതൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും.
നാളെ മുതൽ ആർടിപിസിആർ നിർബന്ധമാക്കുമെന്ന് യാത്രക്കാർക്ക് നിർദേശം നൽകിയാണ് വാഹനങ്ങൾ കടത്തി വിടുന്നത്. കർണാടക പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലാണ് അതിർത്തിയിലെ പരിശോധന.